Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെപിസിസി യോഗം ഇന്ന്; യുഡിഎഫ് നാളെ

udf-logo

തിരുവനന്തപുരം∙ കെപിസിസി നേതൃയോഗം ഇന്നും യുഡിഎഫ് നേതൃയോഗം നാളെയും ചേരും. നിയമസഭാ സമ്മേളനത്തിനു മുന്നോടിയായുള്ള പ്രതിപക്ഷ രാഷ്ട്രീയ തന്ത്രമടക്കം ചർച്ചചെയ്യും. ക്രമസമാധാന പ്രശ്നങ്ങൾ സർക്കാരിനെതിരെ ആയുധമാക്കാനാണു കോൺഗ്രസും യുഡിഎഫും തയാറെടുക്കുന്നത്.

കെപിസിസിയുടെ മുൻനിശ്ചയിച്ച 105 അംഗ നിർവാഹകസമിതി യോഗമാണ് ഇന്നു രാവിലെ. ബൂത്ത് കമ്മിറ്റി പുനഃസംഘടനയടക്കം സംഘടനാ രംഗത്തെടുത്ത തീരുമാനങ്ങളുടെയും സമരപരിപാടികളുടെയും അവലോകനവും രാഷ്ട്രീയ സ്ഥിതിഗതികളുടെ വിലയിരുത്തലും നടത്തും. നാളെ 11ന് കന്റോൺമെന്റ് ഹൗസിലെ യുഡിഎഫ് യോഗത്തിൽ ഇപ്പോൾ സമാപിച്ച മേഖലാജാഥകളുടെ ക്യാപ്റ്റന്മാർ, വൈസ് ക്യാപ്റ്റന്മാർ, ജാഥാ അംഗങ്ങൾ, ജാഥാ കോഓർഡിനേറ്റർമാർ എന്നിവരെയും ക്ഷണിച്ചതായി കൺവീനർ പി.പി.തങ്കച്ചൻ അറിയിച്ചു.

Your Rating: