Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വി.മുരളീധരനെ ആശുപത്രിയിലേക്കു മാറ്റി; രാജേഷ് നിരാഹാരം തുടങ്ങി

തിരുവനന്തപുരം∙ പ്രിൻസിപ്പലിന്റെ രാജി ആവശ്യപ്പെട്ടു സമരം ചെയ്യുന്ന, ലോ അക്കാദമി വിദ്യാർഥികൾക്കു പിന്തുണ പ്രഖ്യാപിച്ച് ഒരാഴ്ചയിലേറെയായി നിരാഹാര സമരം നടത്തി വന്ന ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് വി.മുരളീധരനെ ആശുപത്രിയിലേക്കു മാറ്റി. പകരം, സംസ്ഥാന സെക്രട്ടറി വി.വി.രാജേഷ് നിരാഹാര സമരം ആരംഭിച്ചു.

ഇന്നലെ വൈകിട്ട് ഏഴോടെയാണു മുരളീധരന്റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലേക്കു മാറ്റിയത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ എത്തിയാണു മുരളീധരനെ മാറ്റുന്ന കാര്യം പ്രവർത്തകരെ അറിയിച്ചത്. ദലിത് പീഡനക്കേസ് പ്രതിയായ ലക്ഷ്മി നായരെ അറസ്റ്റ് ചെയ്യണമെന്നു കുമ്മനം ആവശ്യപ്പെട്ടു.

Your Rating: