Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമരപ്പന്തലിലേക്കുള്ള ഗ്രനേഡ് പ്രയോഗം ആസൂത്രിതം: കുമ്മനം

തിരുവനന്തപുരം ∙ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും വയോധികനുമായ ഡോ.പി.പി.വാവയ്ക്കെതിരെ ഗ്രനേഡ് പ്രയോഗിച്ച പൊലീസ് നടപടി കിരാതമാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പ്രയോഗിക്കേണ്ട ഗ്രനേഡ് സമരപ്പന്തലിലേക്ക് എറിഞ്ഞ പൊലീസ് നടപടി ആസൂത്രിതമാണ്.

പവാസം അനുഷ്ഠിക്കുന്ന വി.മുരളീധരൻ അടക്കമുള്ള മുതിർന്ന നേതാക്കൾ മാത്രമുണ്ടായിരുന്ന പന്തലിലേക്കു ഗ്രനേഡ് പ്രയോഗിച്ചത് എന്തിനാണെന്നു പൊലീസ് വ്യക്തമാക്കണം. ഒരു സമരരംഗത്തും ഉണ്ടാകാത്ത നടപടികളാണ് പിണറായി വിജയന്റെ ഭരണത്തിൽ ഉണ്ടാകുന്നത്. പാർട്ടിയുടെ ഇഷ്ടക്കാരിയെ സംരക്ഷിക്കാൻ പ്രതിപക്ഷ നേതാക്കളുടെ ജീവൻ പന്താടരുതെന്നും കുമ്മനം ആവശ്യപ്പെട്ടു.

Your Rating: