Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുറ്റവാളികളെ മോചിപ്പിക്കരുത്: സുധീരൻ

തിരുവനന്തപുരം∙ കേരളത്തിലെ പല ജയിലുകളിലായി കഴിയുന്ന 1850 കുറ്റവാളികളെ മോചിപ്പിക്കാനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിന്തിരിയണമെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായുള്ള അതിക്രമങ്ങളും ക്വട്ടേഷൻ-ഗുണ്ടാ-മാഫിയാസംഘങ്ങളുടെ പ്രവർത്തനങ്ങളും വർധിച്ചുവരുന്ന ഇക്കാലത്തു ശിക്ഷിക്കപ്പെട്ടവരെ രാഷ്ട്രീയ സ്വാധീനത്തിന്റെ പേരിൽ മോചിപ്പിക്കുന്നതു നിയമവ്യവസ്ഥയോടും ജനങ്ങളോടുമുള്ള കടുത്ത വെല്ലുവിളിയാണെന്നും സുധീരൻ പറഞ്ഞു.

Your Rating: