Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അനാവശ്യകാര്യത്തിൽ ഇടപെട്ടാൽ വക്കീലന്മാരെ നിലയ്ക്കു നിർത്തും: മന്ത്രി സുധാകരൻ

g-sudhakaran-1

നാദാപുരം ∙ വക്കീലന്മാർ അനാവശ്യ കാര്യങ്ങളിൽ ഇടപെട്ടാൽ നിലയ്ക്കു നിർത്തുമെന്ന് മന്ത്രി ജി. സുധാകരൻ‌. പത്രക്കാർക്കെതിരെ കുറേക്കാലം ഇവർ‌ തിരിഞ്ഞതാണ്. രാഷ്ട്രീയക്കാർക്ക് അവരെ ഭയമില്ല. പാമ്പാടി നെഹ്റു കോളജ് വിദ്യാർഥിയായിരുന്ന ജിഷ്ണുപ്രണോയിയുടെ അമ്മ മഹിജ, ഹൈക്കോടതി ജഡ്ജിക്കെതിരെ നൽകിയ പരാതിയുടെ പേരിൽ അവർക്കെതിരേ നീങ്ങാനുള്ള ബാർ കൗൺസിലിന്റെ നീക്കത്തെക്കുറിച്ചു പരാമർശിക്കുകയായിരുന്നു സുധാകരൻ.

കല്ലാച്ചിയിൽ മിനി സിവിൽ സ്റ്റേഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ബാർ കൗൺസിലിന് ഇതിനൊക്കെ ആരാണ് അധികാരം കൊടുത്തത്? ഞാനുമൊരു വക്കീലാണ്. ഇവർ മാത്രം നിയമം അറിയാവുന്നവരാണെന്നു കരുതുന്നത് ശരിയല്ല. ജിഷ്ണുവിന്റെ അമ്മ നീതിക്കു വേണ്ടിയാണ് പോരാടുന്നത്. അതിനെയൊന്നും ഭീഷണിപ്പെടുത്താൻ നോക്കേണ്ട– മന്ത്രി പറഞ്ഞു.

Your Rating: