Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണി പറഞ്ഞത്, പിന്നെ ഖേദിച്ചതും...

M M Mani

... അവിടെ ഇയാളടെ കൂടെയാ, സബ് കലക്ടറുടെ കൂടെയാ വൈകുന്നേരം. പണ്ടു സുരേഷ‌്കുമാർ വന്നിട്ടു കള്ളുകുടി, കെ‌യ്‌സ് കണക്കിനായിരുന്നു ബ്രാൻഡി. എവിടെ, പൂച്ച... പഴയ നമ്മുടെ പൂച്ച. ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ. കുടിയും, സകല പരിപാടിയും ഉണ്ടായിരുന്നു.

പെമ്പിളൈ ഒരുമൈ നടന്നു. അന്നും കുടിയും സകല വൃത്തികേടുകളും നടന്നിട്ടുണ്ട് അവിടെ. മനസ്സിലായില്ലേ? അടുത്തുള്ള കാട്ടിലായിരുന്നു പണി അന്ന്. ഒരു ഡിവൈഎസ്‌പി ഉണ്ടായിരുന്നു അന്ന്, ഏതാ –––? (ഡിവൈഎ‌സ്‌പിയുടെ പേരു പറയുന്നു)

ആ..എല്ലാവരും കൂടെ കൂടി. ഇതൊക്കെ ഞങ്ങൾക്കറിയാം. മനസ്സിലായില്ലേ? ഞാനതു പറഞ്ഞു ഇവിടെ. ചാനലുകാരും കൂടെ പൊറുതിയാന്നു പറഞ്ഞിട്ടുണ്ട് ഇന്നലെ. ഓ..പിന്നെ, ആഹാ... പുള്ളിക്കങ്ങ് ഉപേക്ഷിക്കാൻ പറ്റുമോ? പിന്നെ പലതും കേൾ‌ക്കുന്നുണ്ട്. ഞാനതൊന്നും പറയുന്നില്ല..’’

(ശനിയാഴ്ച അടിമാലി ഇരുപതേക്കറിൽ  മന്ത്രി എം.എം. മണിയുടെ പ്രസംഗം )

ഒടുവിൽ ഖേദം

‘‘എനിക്ക് അഞ്ചു പെൺമക്കളാണുള്ളത്. അതിൽ രണ്ടുപേർ പൊതുപ്രവർത്തനരംഗത്തു സജീവമായി പ്രവർത്തിക്കുന്നു. ഒരാൾ പഞ്ചായത്ത് പ്രസിഡന്റുമാണ്. അഞ്ചുപെൺകുട്ടികളുടെ പിതാവായ ഞാൻ സ്ത്രീകളെ അപമാനിച്ചു എന്നു പറയുന്നതിൽ കാര്യമില്ല.

ഞാനും ഒരു അമ്മയുടെ വയറ്റിലാണു പിറന്നത്. എന്റെ പ്രസ്ഥാനത്തിലും തോട്ടംതൊഴിലാളികളടക്കം ലക്ഷക്കണക്കിനു സ്ത്രീകൾ പ്രവർത്തിക്കുന്നു. എന്നെ തെറ്റിദ്ധരിക്കാനിടയായതിൽ അതിയായ ഖേദവും ദുഃഖവുമുണ്ട്. പെമ്പിളൈ ഒരുമൈ പ്രവർത്തകർ‌ സമരം അവിടെ നടത്തട്ടെ. അവരെ ആരോ ഇളക്കിവിട്ടിരിക്കുന്നതാണ്.

(തൊടുപുഴ വഴിത്തലയിൽ റസിഡന്റ്സ് അസോസിയേഷൻ ചടങ്ങിനിടെ മണി മാധ്യമങ്ങളോട്)

ഹൈറേഞ്ചിലെ കുടിയേറ്റ മേഖലയിലുള്ള ബഹുഭൂരിപക്ഷം ദേവാലയങ്ങളും പട്ടയഭൂമിയിലല്ല നിലകൊള്ളുന്നതെന്നും മന്ത്രി മണി പറഞ്ഞു. ഹൈറേഞ്ചിലെ ദേവാലയങ്ങളുടെ കൈവശമിരിക്കുന്ന ഭൂമിക്കു പട്ടയം കൊടുക്കുവാൻ നിയമം അനുശാസിക്കുന്നില്ല.

എന്നാൽ അത്തരത്തിലുള്ള സ്ഥാപനങ്ങൾ അനധികൃത നിർമാണമായി കരുതി പൊളിച്ചുനീക്കുവാൻ കഴിയുമോ എന്നു മന്ത്രി ചോദിച്ചു. പാപ്പാത്തിച്ചോലയിലുള്ള കുരിശ് പൊളിച്ചുനീക്കിയ ഉദ്യോഗസ്ഥരുടെ നടപടിയിൽ ദുരൂഹതയുണ്ട്. കയ്യേറ്റവും കുടിയേറ്റവും വേർതിരിച്ചു കാണണം.

കുടിയേറ്റ കർഷകരുടെ കൈവശഭൂമിക്കു പട്ടയം കൊടുക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ടുപോകുമ്പോൾ ഇത്തരം വിവാദങ്ങൾ ഉദ്യോഗസ്ഥർ മുഖേന ഉണ്ടാക്കുന്നതു ദുരുദ്ദേശ്യപരമാണെന്നു മന്ത്രി പറഞ്ഞു. 

പിണറായി വിജയൻ പറഞ്ഞത്... 

‌സ്ത്രീകളുടെ കൂട്ടായ്മയുടേതായ ഇടപെടലായിരുന്നു പെമ്പിളൈ ഒരുമൈ. അതു സംബന്ധിച്ച് എന്തെങ്കിലും അധിക്ഷേപകരമായി പറഞ്ഞിട്ടുണ്ടെങ്കിൽ അതു ശരിയായ കാര്യമല്ല.’

വി.എസ്.അച്യുതാനന്ദൻ

‘തൊഴിലാളികൾക്കും സ്ത്രീകൾക്കുമെതിരെ സംസാരിക്കുക എന്നതും കയ്യേറ്റത്തെ ന്യായീകരിക്കുക എന്നതും കമ്യൂണിസ്റ്റുകാരുടെ നിലപാടല്ല. ആരുതന്നെ അത്തരം നിലപാടെടുത്താലും സിപിഎമ്മിന് അതിനെ ന്യായീകരിക്കാനാവില്ല.’

കോടിയേരി ബാലകൃഷ്ണൻ, സിപിഎം സംസ്ഥാന സെക്രട്ടറി

‘മന്ത്രി എം.എം.മണി നടത്തിയ പ്രസ്താവന പാർട്ടി പരിശോധിക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമെന്ന നിലയിൽ അദ്ദേഹത്തോടു വിശദീകരണം ചോദിക്കും.’