Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആർഎസ്എസ് നടത്തുന്നത് കൊലപാതക പരിശീലനങ്ങൾ: മുഖ്യമന്ത്രി

pinarayi-vijayan

തിരുവനന്തപുരം ∙ സംസ്ഥാനത്തു സാംസ്കാരിക പ്രവർത്തനങ്ങളെന്ന പേരിൽ ആർഎസ്എസ് കൊലപാതക പരിശീലനങ്ങൾ നടത്തുകയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്എസ് പരിശീലനത്തിലൂടെ സാംസ്‌കാരിക ഉന്നമനം സാധ്യമാകുന്നില്ല. പകരം മാനുഷികമൂല്യങ്ങൾ ചോർന്നു പോകുകയാണ്. ചെറിയ ക്ലാസിലെ കുട്ടികൾ പോലും കൊലപാതക ആസൂത്രണത്തിൽ പങ്കാളികളാകുന്നു. സർക്കാർ സ്‌കൂളുകളിലും ദേവസ്വം വക ക്ഷേത്രങ്ങളിലും ഇത്തരത്തിൽ ആയുധപരിശീലനങ്ങൾ നടക്കുന്നുണ്ട്. ഇത് അനുവദിക്കില്ലെന്നും കർശന നിയന്ത്രണം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

പൊലീസ് ആക്ടിനു ചട്ടം രൂപീകരിക്കും

തിരുവനന്തപുരം ∙ കേരള പൊലീസ് ആക്ടിനു ചട്ടങ്ങൾ രൂപീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 2011ൽ നിയമം പാസായെങ്കിലും ഇതുവരെ ചട്ടം രൂപവൽക്കരിച്ചിട്ടില്ല. പൊലീസിന്റെ പ്രവർത്തനം സുഗമമമാക്കുന്നതിനും കുറ്റക്കാരായ സേനാംഗങ്ങൾക്കു ശിക്ഷ ഉറപ്പാക്കാനും ചട്ടം രൂപീകരണം അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

∙ പൊലീസിന്റെ പ്രവർത്തനങ്ങൾ കുറ്റമറ്റതാക്കാൻ വകുപ്പു വിഭജിച്ചുള്ള പ്രവർത്തനം നടപ്പാക്കും. ഉന്നതവിദ്യാഭ്യാസമുള്ള പലരും സാധാരണ പൊലീസുകാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. ഇവരുടെ സേവനം പ്രയോജനപ്പെടുത്തി പ്രത്യേക സംഘങ്ങളെ നിയോഗിക്കും.

∙ പൊലീസ് പരിശീലന പരിപാടികളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തും. പൊലീസ് ട്രെയ്നിങ് കോളജിലും സമഗ്ര പരിഷ്‌കാരങ്ങൾ നടപ്പാക്കും.

related stories