Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യുഎസിൽ മലയാളി ഡോക്ടർ സ്വന്തം കാറിൽ വെടിയേറ്റു മരിച്ചനിലയിൽ

dr-ramu അമേരിക്കയിൽ കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കാണപ്പെട്ട മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് തട്ടയ്ക്കാട്ടു വീട്ടിൽ ഡോ. രമേശ്കുമാർ (രാമു–32) മാതാപിതാക്കൾക്കും സഹോദരിക്കുമൊപ്പം.

മാവേലിക്കര∙ യുഎസിലെ മിഷിഗണിൽ മലയാളി ഡോക്ടറെ സ്വന്തം കാറിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി. മിഷിഗൺ ഹെൻറി ഫോർഡ് ആശുപത്രിയിലെ ഫിസിഷ്യൻ മാവേലിക്കര ചെട്ടികുളങ്ങര ഈരേഴ വടക്ക് തട്ടയ്ക്കാട്ടു വീട്ടിൽ ഡോ.രമേശ് കുമാറിന്റെ (രാമു–32) മൃതദേഹമാണു ദേശീയപാതയോരത്തു കണ്ടെത്തിയത്.

യുഎസിലെ പ്രശസ്ത ഡോക്ടറും ഇന്ത്യൻ വംശജരായ ഡോക്ടർമാരുടെ സംഘടനയുടെ മുൻ പ്രസിഡന്റുമായ ഡോ. നരേന്ദ്രകുമാറിന്റെയും പാലക്കാട് സ്വദേശിനി മീനാക്ഷിയുടെയും മകനാണു രമേശ് കുമാർ. യാത്രക്കാരുടെ സീറ്റിലാണു മൃതദേഹം കണ്ടത്.

വംശീയാക്രമണ സാധ്യതയും സംശയിക്കുന്നതായി പൊലീസ് ബന്ധുക്കളെ അറിയിച്ചു.

ഡോ.നരേന്ദ്രകുമാറിന്റെ കുടുംബം 37 വർഷമായി അമേരിക്കയിൽ സ്ഥിരതാമസമാണ്. രമേശ് കുമാർ വ്യാഴാഴ്ച ജോലിക്കെത്തിയിരുന്നില്ല. മകൻ ആശുപത്രിയിൽ എത്തിയില്ലെന്നറിഞ്ഞു നരേന്ദ്രകുമാർ പലതവണ ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല.

രമേശിന്റെ ഫ്ലാറ്റിലെത്തിയപ്പോൾ അവിടെയും കണ്ടില്ല. തുടർന്നു പൊലീസിൽ വിവരമറിയിച്ചു തിരച്ചിൽ നടത്തുകയായിരുന്നു.