Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാർട്ടിക്ക് മന്ത്രിസ്ഥാനത്തിന് അർഹതയുണ്ട്: പിള്ള‌

balakrishna-pillai-1

തിരുവനന്തപുരം∙ പാർട്ടിക്കു മന്ത്രിസ്ഥാനത്തിന് അർഹതയുണ്ടെന്നും കേരള കോൺഗ്രസി(ബി)നെ ഇടതുമുന്നണിയിൽ എടുക്കണമെന്നും ചെയർമാൻ ആർ.ബാലകൃഷ്ണപിള്ള ആവശ്യപ്പെട്ടു. കാബിനറ്റ് റാങ്കോടെ ആർ.ബാലകൃഷ്ണപിള്ളയ്ക്ക് മുന്നാക്ക സമുദായവികസന കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചതിനു പിന്നാലെയാണ് അദ്ദേഹം പുതിയ അവകാശവാദവുമായി രംഗത്തെത്തിയത്.

ഫോർവേഡ് ബ്ലോക്കിനുപോലും യുഡിഎഫിൽ പ്രവേശനം കിട്ടുന്ന കാലത്തു കേരള കോൺഗ്രസിന്(ബി) ഇടതുമുന്നണി അംഗത്വം നൽകണം. മുന്നാക്ക വികസന കോർപറേഷൻ ചെയർമാൻ എന്ന നിലയിൽ തനിക്കു ശമ്പളമോ ഔദ്യോഗിക വസതിയോ വേണ്ട. അത്യാവശ്യത്തിനു മാത്രം സ്റ്റാഫ് മതിയെന്നും അദ്ദേഹം പറഞ്ഞു.

മുന്നണിയിൽ എതിർപ്പുകളില്ലാതെയാണു ബാലകൃഷ്ണപിള്ളയ്ക്കു മുന്നാക്കവികസന കോർപറേഷൻ ചെയർമാൻ പദവി ലഭിച്ചത്.

related stories