Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിനോയ് വിശ്വത്തിന് അറസ്റ്റ് വാറന്റ്

binoy-viswam

തിരുവനന്തപുരം∙ മുൻ മന്ത്രിയും സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗവുമായ ബിനോയ് വിശ്വത്തിനു കോടതിയുടെ അറസ്റ്റ് വാറന്റ്. തുടർച്ചയായി നോട്ടിസ് അയച്ചിട്ടും കേസിൽ വിചാരണയ്ക്കു ഹാജരാകാത്തതിനെ തുടർന്നാണു ജാമ്യം റദ്ദാക്കി ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വാറന്റ് പുറപ്പെടുവിച്ചത്.

മെർക്കിസ്റ്റൺ എസ്റ്റേറ്റ് കേസുമായി ബന്ധപ്പെട്ടു സതേൺ ഫീൽഡ് വെൻജൂവേഴ്സിന്റെ എംഡി സേവി മനോ മാത്യു നൽകിയ അപകീർത്തി ഹർജിയിലാണു വാറന്റ്.

ഐഎസ്ആർഒയ്ക്കു സേവിയുടെ കമ്പനി 81.5 ഏക്കർ ഭൂമി വിൽക്കുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ 2007ൽ നടത്തിയ വാർത്താസമ്മേളനത്തിൽ സേവിക്കെതിരെ ബിനോയ് വിശ്വം അപകീർത്തികരമായ പ്രസ്താവന നടത്തിയെന്നാണ് ആരോപണം.