Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പനി പടരുന്നു; ഇന്നലെ ആശുപത്രിയിൽ എത്തിയത് 9130 പേർ; 107 പേർക്കു ഡെങ്കിപ്പനി

dengue-fever

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ഇന്നലെ പനിബാധിതരായി ആശുപത്രികളിലെത്തിയത് 9,130 പേർ. ഇതിൽ 107 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 225 പേർ നിരീക്ഷണത്തിലാണ്. കൊല്ലത്ത് ഒരു എച്ച്1എൻ1 മരണം സ്ഥിരീകരിച്ചു. കൊല്ലം സ്വദേശി ബി.സുരേഷ്‌കുമാറാണ് 17നു മരിച്ചത്.

മലപ്പുറത്തു രണ്ടു മരണങ്ങൾ ഡെങ്കിപ്പനിമൂലമാണെന്നു സംശയിക്കുന്നു. ഹെപ്പറ്റൈറ്റിസ്–എ മൂലവും ഒരാൾ മരിച്ചതായി സംശയമുണ്ട്. ഏറ്റവുമധികം പനിബാധിതരുള്ള തിരുവനന്തപുരത്ത് ഇന്നലെ ചികിൽസയ്ക്കെത്തിയത് 1623 പേർ. ഇതിൽ 71 പേർക്കു ഡെങ്കിപ്പനി സ്ഥിരീകരിച്ചു.

60 പേർക്കു ഡെങ്കിപ്പനിയുണ്ടെന്നു സംശയിക്കുന്നു. മലപ്പുറത്ത് ഒരാൾക്കു ഡിഫ്തീരിയ ബാധിച്ചതായും സൂചനയുണ്ട്. ഏഴ് എച്ച്1എൻ1 കേസുകളും മൂന്നുപേർക്കു ടൈഫോയ്‌ഡ് ബാധിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു. ജനുവരി ഒന്നുമുതൽ ഇതുവരെ 40 പേരാണ് എച്ച്1എ1 ബാധിച്ചു സംസ്ഥാനത്തു മരിച്ചത്.