Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൽഡിഎഫിന് ഏഴിനു പ്രാധാന്യമേറെ

seven

തിരുവനന്തപുരം∙ ഇടതുപക്ഷ ഭരണത്തിന്റെ ചരിത്രം പരിശോധിക്കുമ്പോൾ, ഏഴിന് ഏറെ പ്രാധാന്യമുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. 1957, 67, 87, 97, 2007, 2017 വർഷങ്ങളിലെല്ലാം ഇടതുസർക്കാരാണ് അധികാരത്തിൽ ഉണ്ടായിരുന്നത്. 1977 മാത്രമാണ് അപവാദം.

1957ൽ തുടങ്ങിവച്ചതിന്റെ തുടർച്ചയായിട്ടാണ് ഇപ്പോഴത്തെ സർക്കാർ പ്രവർത്തിക്കുന്നത്. 1957, 2017 വർഷങ്ങളിലെ സാഹചര്യം തമ്മിൽ ഒട്ടേറെ പൊരുത്തവും ചില വൈരുധ്യങ്ങളുമുണ്ട്. 1957ലെ സർക്കാർ അധികാരത്തിൽ വന്നപ്പോൾ ചിലർ ആവേശഭരിതരാവുകയും ചിലർ പരിഭ്രാന്തിയിലാവുകയും ചെയ്തു.

ഇപ്പോഴത്തെ സർക്കാർ ഒന്നാം വാർഷികം ആഘോഷിക്കുന്ന 2017ലും ചിലർക്ക് അഭിമാനവും മറ്റു ചിലർക്കു പരിഭ്രാന്തിയുമുണ്ട്. 1957ൽ മുൻമാതൃകകളില്ലാതെയാണ് അന്നത്തെ സർക്കാർ തുടക്കം കുറിച്ചത്. ആഗോളവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും കാലഘട്ടത്തിൽ ബദൽ പദ്ധതികൾ മുന്നോട്ടു വയ്ക്കാനാണ് എൽഡിഎഫ് ശ്രമം.

ഈ സർക്കാർ അധികാരമേറ്റ ശേഷം 36,047 പേർക്ക് പിഎസ്‌സി വഴി നിയമനം നൽകി. രണ്ടായിരത്തിയഞ്ഞൂറിലേറെ പുതിയ തസ്തിക സൃഷ്ടിച്ചു. വിദ്യാഭ്യാസ വായ്പ ഏറ്റെടുക്കുന്നതിലൂടെ 900 കോടി രൂപയുടെ ബാധ്യതയാണു സർക്കാരിന് ഉണ്ടാകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.