Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിൻ കേടായി: ട്രെയിനുകൾ വൈകി

തൃശൂർ ∙ ഷൊർണൂർ– എറണാകുളം പാസഞ്ചർ ട്രെയിനിന്റെ എൻജിൻ തകരാറിലായതിനെത്തുടർന്ന് എറണാകുളം ഭാഗത്തേക്കുള്ള ട്രെയിനുകൾ വൈകി. ഇന്നലെ രാവിലെ അഞ്ചരയോടെയാണു പൂങ്കുന്നത്തെത്തിയപ്പോൾ എൻജിൻ കേടായത്. പിന്നീടു തൃശൂർ റെയിൽവേ സ്റ്റേഷൻ വരെ എത്തിച്ചു.

ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കിടന്നിരുന്നതിനാൽ ഇതുവഴി പോകേണ്ട മറ്റു ട്രെയിനുകൾ രണ്ടും മൂന്നും പ്ലാറ്റ്ഫോമുകളിലൂടെ തിരിച്ചുവിടേണ്ടിവന്നതു ബുദ്ധിമുട്ടായി. അതേസമയം, പൂത്തോൾ മേൽപാലം നിർമാണം മൂലം ഏർപ്പെടുത്തിയിട്ടുള്ള ട്രെയിൻ ഗതാഗത നിയന്ത്രണം തുടരും.

related stories