Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെങ്കിപ്പനിക്ക് ചികിൽസയിലിരുന്ന വീട്ടമ്മ മരിച്ചു

vilasini ഡെങ്കിപ്പനി ബാധിച്ചു മരിച്ച വിലാസിനി.

തൃശൂർ ∙ ‍‍ഡെങ്കിപ്പനി ബാധിച്ചു ചികിത്സയിൽ കഴിഞ്ഞിരുന്ന വീട്ടമ്മ മരിച്ചു. ഒല്ലൂർ നെല്ലിച്ചോട് വെട്ടിയാട്ടിൽ പരേതനായ ശശിയുടെ ഭാര്യ വിലാസിനി (58) ആണു മരിച്ചത്. ഡെങ്കിപ്പനിതന്നെയാണോ മരണകാരണമെന്നു സ്ഥിരീകരിക്കാൻ വിദഗ്ധ പരിശോധന നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെയായിരുന്നു മരണം. സംസ്കാരം നടത്തി. 20 ദിവസം മുൻപു ശരീരവേദനയുമായാണു ചികിത്സയ്ക്കെത്തിയത്. ഒട്ടേറെ പേരിൽ ഡെങ്കിപ്പനി കണ്ടെത്തിയ പ‍ുഴമ്പള്ളം മേഖലയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു വിലാസിനി.