Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിഎസ്ടി: സംസ്ഥാനങ്ങളെ നികുതി പിരിക്കാൻ അധികാരമില്ലാതാക്കി മാറ്റിയെന്നു മുഖ്യമന്ത്രി

Pinarayi vijayan എൽഡിഎഫ് സർക്കാറിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് തിരുവനന്തപുരത്ത് എൽഡിഎഫ് നടത്തിയ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു. ചിത്രം: മനോജ് ചേമഞ്ചേരി

തിരുവനന്തപുരം∙ ജിഎസ്ടിയിലൂടെ നികുതി പിരിക്കാൻ അധികാരമില്ലാത്ത സംവിധാനമായി സംസ്ഥാന സർക്കാരുകളെ േകന്ദ്രം മാറ്റിയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ മേഖലയും കേന്ദ്രസർക്കാർ കൈപ്പിടിയിലൊതുക്കാൻ ശ്രമിക്കുകയാണ്​. തൊഴിലാളികളുടെ അവകാശങ്ങളെ ഹനിക്കുന്ന നടപടികളാണ് അടിക്കടിയുണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇടതുമുന്നണി സംഘടിപ്പിച്ച പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

മതനിരപേക്ഷതയെ അപകടപ്പെടുത്താൻ ചെയ്യാവുന്നതെല്ലാം ചെയ്യാൻ കേന്ദ്രം ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർഎസ്എസി​ന്റെ കൽപനകൾ ശിരസാ വഹിക്കുന്ന കേന്ദ്രസർക്കാർ രാജ്യത്തെ എങ്ങോട്ടാണു കൊണ്ടുപോകാൻ ശ്രമിക്കുന്നതെന്നു ഗൗരവത്തോടെ ആലോചിക്കണം. ഇത്തരം നീക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയാണ് ഇടതുപക്ഷത്തിനുള്ളത്​. മതനിരപേക്ഷ കേരളം ശക്തിപ്പെടുത്താനാണ് എൽഡിഎഫ് ശ്രമിക്കുന്നത്​.

സിപി​െഎ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഡപ്യൂട്ടി സ്പീക്കർ വി.ശശി, മേയർ വി.കെ.പ്രശാന്ത് തുടങ്ങിയവർ പ​െങ്കടുത്തു.