Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിഎസ് ആശുപത്രിയിൽ

തിരുവനന്തപുരം∙ രക്തസമ്മർദം കൂടിയതിനെ തുടർന്നു മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെ ഇന്നലെ രാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചവരെ അദ്ദേഹം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. പിന്നീടു വാർഡിലേക്കു മാറ്റി.

നേരത്തേ കടുത്ത പനിക്കും ജലദോഷത്തിനും അദ്ദേഹം ചികിത്സയിലായിരുന്നെന്നു ഡോക്ടർമാർ അറിയിച്ചു. അതിനിടെയാണു രക്തസമ്മർദം കൂടിയത്.

related stories