Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സമ്പൂർണ വൈദ്യുതീകരണ പ്രഖ്യാപനം ഇന്ന് കോഴിക്കോട്ട്

electricity

കോഴിക്കോട് ∙ സംസ്ഥാനം സമ്പൂർണമായി വൈദ്യുതീകരിച്ചതിന്റെ പ്രഖ്യാപനം ഇന്നു മൂന്നരയ്ക്കു മുഖ്യമന്ത്രി പിണറായി വിജയൻ നടത്തും. ഗവ.മോഡൽ സ്കൂളിലാണ് പ്രഖ്യാപനം.

174 കോടി രൂപ ചെലവിൽ ഒന്നര ലക്ഷത്തോളം വീടുകളിൽ വൈദ്യുതി എത്തിച്ചാണ് സമ്പൂർണ വൈദ്യുതീകരണം പൂർത്തിയാക്കിയത്. വിഎസ് സർക്കാരിൽ എ.കെ.ബാലൻ വൈദ്യുതി മന്ത്രിയായിരുന്നപ്പോൾ 24 ലക്ഷം വീടുകളിൽ വൈദ്യുതി എത്തിച്ചാണ് സമ്പൂർണ വൈദ്യുതീകരണ നടപടികൾ ആരംഭിച്ചത്. 

മന്ത്രിമാർ, എംഎൽഎമാർ, രാഷ്ട്രീയ കക്ഷി നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. മന്ത്രി എം.എം. മണി അധ്യക്ഷത വഹിക്കും. സ്‌പീക്കർ പി. ശ്രീരാമകൃഷ്‌ണൻ വൈദ്യുതി സുരക്ഷാ ക്യാംപെയ്ൻ പ്രഖ്യാപനം നടത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്വിച്ച് ഓൺ  നിർവഹിക്കും.