Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്നെ പേടിക്കേണ്ട; നിറചിരിയോടെ പിണറായി

pinarayi-vijayan

കൊച്ചി ∙ തന്നെ പേടിക്കേണ്ട കാര്യമൊന്നുമില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ചിരിക്കാത്ത ആൾ എന്ന വിശേഷണമൊക്കെ ചിലർ ചാർത്തി തന്നിട്ടുള്ളതാണെന്നും മനോരമ ന്യൂസ് ടിവി ചാനൽ സംഘടിപ്പിച്ച കോൺക്ലേവ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി ‘പിണറായി പേടി’യെക്കുറിച്ചുള്ള ചോദ്യത്തിനു നിറ ചിരിയോടെ ഉത്തരം പറഞ്ഞു.

‘ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്’ എന്ന പ്രശസ്തമായ പുകയില വിരുദ്ധ പരസ്യവാചകത്തിലൂടെ ഉദ്ഘാടന പ്രസംഗം ആരംഭിച്ച മുഖ്യമന്ത്രി വ്യക്തിപരമായ സന്തോഷത്തെക്കുറിച്ചുള്ള വീക്ഷണങ്ങളും പൗരപ്രമുഖർ അടങ്ങിയ സദസുമായി പങ്കുവച്ചു. ‘ഏറ്റെടുത്ത പദവിയിലിരുന്നു ചെയ്യേണ്ട ജോലികൾ നന്നായി ചെയ്തു തീർക്കുക എന്നതിലാണ് വ്യക്തിപരമായി സന്തോഷം കണ്ടെത്തുന്നത്.

വിനോദ അവസരങ്ങൾ പോലും അതിനായി മാറ്റിവയ്ക്കുന്നതിൽ സങ്കടമില്ല. എതിർപ്പ് നേരിടേണ്ടി വരുമ്പോൾ സന്തോഷം കുറയാറില്ല. ചെയ്തതു ശരിയല്ലെന്ന കുറ്റബോധം ഉണ്ടെങ്കിലേ എതിർപ്പിൽ ദുഃഖം തോന്നേണ്ട കാര്യമുള്ളൂ. അതിനാൽ എതിർപ്പുകളുണ്ടാവുമ്പോഴെല്ലാം ശ്രീശ്രീ രവിശങ്കറിനെ പോലെ ചിരിയോടെ അതിനെ നേരിടും’- സദസിന്റെ മുൻനിരയിലുണ്ടായിരുന്ന ശ്രീശ്രീ രവിശങ്കറിനെ കൂടി സാക്ഷിയാക്കി മുഖ്യമന്ത്രി വ്യക്തമാക്കി.

related stories