Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം

അഗളി∙ അട്ടപ്പാടിയിൽ വീണ്ടും നവജാത ആദിവാസി ശിശു മരിച്ചു. ഇതോടെ ഈ വർഷം അട്ടപ്പാടിയിൽ മരിച്ച നവജാത ശിശുക്കളുടെ എണ്ണം ഒൻപതായി. പുതൂർ കൊളപ്പടിക ഊരിലെ ശിവദാസൻ – വള്ളി ദമ്പതികളുടെ ഒരു ദിവസം പ്രായമുളള പെൺകുഞ്ഞാണ് ഇന്നലെ മരിച്ചത്.

ആറിന് പ്രസവത്തിനായി കോട്ടത്തറ ഗവ.ട്രൈബൽ സ്പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച വള്ളിയെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഏഴിന് ജനിച്ച കുട്ടി പിറ്റേന്നാണ് മരിച്ചത്. 1.3 കിലോഗ്രാം തൂക്കമുണ്ടായിരുന്നു.

related stories