Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മൂടൽമഞ്ഞ്: കോഴിക്കോട്ട് ഇറങ്ങേണ്ട വിമാനം തിരിച്ചുവിട്ടു

FLIGHT-dc

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ ഇന്നലെയുണ്ടായ മൂടൽമഞ്ഞ് വിമാന സർവീസുകളെ ബാധിച്ചു. ഒരു രാജ്യാന്തര സർവീസ് കൊച്ചിയിലേക്കു തിരിച്ചുവിട്ടു. നാല് ആഭ്യന്തര സർവീസുകൾ മണിക്കൂറുകൾ വൈകി.

ഇന്നലെ പുലർച്ചെ 5.50നു കോഴിക്കോട്ട് ഇറങ്ങേണ്ട സലാലയിൽനിന്നുള്ള ഒമാൻ എയർ വിമാനമാണു കൊച്ചിയിലേക്കു തിരിച്ചുവിട്ടത്. ഈ വിമാനം 150 യാത്രക്കാരുമായി രാവിലെ 8.15നു കോഴിക്കോട്ട് തിരിച്ചെത്തി. പിന്നീട് 8.58നു 98 യാത്രക്കാരുമായി സലാലയിലേക്കു മടങ്ങി.

രാവിലെ 6.40നു സലാലയിലേക്കു പുറപ്പെടേണ്ടതായിരുന്നു. രാവിലെ 8.15നു ചെന്നൈയിൽനിന്നു കോഴിക്കോട്ട് ഇറങ്ങേണ്ട സ്പൈസ് ജെറ്റ് വിമാനം രാവിലെ പത്തിനാണ് എത്തിയത്.

ഈ വിമാനം 8.35നു ബെംഗളൂരുവിലേക്കു പോകേണ്ടതായിരുന്നു. വൈകി എത്തിയതിനെത്തുടർന്ന് 10.20ന് ആണു പോയത്. അവിടെനിന്നു 12.45നു തിരിച്ചു കോഴിക്കോട്ടെത്തി 1.10നു ചെന്നൈയിലേക്കു മടങ്ങി.