Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുമ്മനം എംഎൽഎ എന്ന് പ്രധാനമന്ത്രിയുടെ ഓഫിസ്

Kummanam Rajashekharan പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം മെട്രോയാത്രയില്‍ കുമ്മനം രാജശേഖരന്‍(ഫയല്‍ ചിത്രം)

കൊച്ചി ∙ കഴിഞ്ഞ ദിവസം ദേശീയ വായനാമാസാചരണം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തപ്പോൾ വേദിയിലുണ്ടായിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പേരിനൊപ്പം എംഎൽഎ എന്നു ചേർത്തിരുന്നതായി ആരോപണം. പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു പ്രോട്ടോക്കോൾ ഓഫിസർക്കു നൽകിയ, വേദി പങ്കിടുന്നവരെക്കുറിച്ചുള്ള രേഖയിലാണ് ‘എംഎൽഎ’ ആയി കുമ്മനത്തെ വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രിയുടെ ഓഫിസിലെ അണ്ടർ സെക്രട്ടറി അംഗീകരിച്ചതാണിത്. സെന്റ് തെരേസാസ് കോളജ് ആയിരുന്നു വേദി. ഇതേ ദിവസം മെട്രോ റെയിൽ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രിക്കൊപ്പം കുമ്മനം മെട്രോയിൽ സഞ്ചരിച്ചതു വിവാദമായിരുന്നു.

related stories