Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെട്രോയിൽ ടിക്കറ്റ് ഇല്ലാതെ പൊലീസുകാരുടെ യാത്ര

kochi-metro-train

കൊച്ചി ∙ മെട്രോയിൽ ടിക്കറ്റ് എടുക്കാതെ പൊലീസുകാർ യാത്ര ചെയ്യുന്നതായി പരാതി. ഇതു സംബന്ധിച്ചു കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) ഫിനാൻസ് ഡയറക്ടർ എറണാകുളം റേഞ്ച് ഐജിക്കു പരാതി നൽകി. രാജ്യത്തെ മറ്റെല്ലാ മെട്രോകളിലേയും പോലെ പൊലീസുകാരോടു ടിക്കറ്റ് എടുത്തു യാത്ര ചെയ്യാൻ നിർദേശം നൽകണമെന്നാണ് ആവശ്യം. സിഐഎസ്എഫ് മാതൃകയിൽ രൂപീകരിച്ച സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ‌സെക്യൂരിറ്റി ഫോഴ്സിനാണു മെട്രോയുടെ സുരക്ഷാചുമതല. ഇവർക്കു സ്വന്തമായി വാഹനമില്ല. 128 പേരാണു സംഘത്തിലുള്ളത്. ജോലിക്കിടയിൽ യാത്ര െചയ്യുന്ന ഈ സംഘത്തിൽപെട്ടവർക്കു പ്രത്യേക പാസ് ആവശ്യപ്പെടാനാണു പൊലീസ് ആലോചിക്കുന്നത്.