Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടയറിന് തകരാർ: കോഴിക്കോട് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ്

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ ജെറ്റ് എയർവേയ്സ് വിമാനത്തിന് അടിയന്തര ലാൻഡിങ്. ഇന്നലെ രാത്രി 8.20നു ദോഹയിൽനിന്നു കോഴിക്കോട്ടെത്തിയ വിമാനത്തിനാണ് അടിയന്തര ലാൻഡിങ് വേണ്ടിവന്നത്.

വൈകിട്ട് ഇന്ത്യൻ സമയം നാലുമണിയോടെ ദോഹയിൽനിന്നു പുറപ്പെട്ട വിമാനത്തിന്റെ ഇടതുവശത്തെ ടയറിനു കേടുവന്നതായി വൈമാനികൻ, കോഴിക്കോട് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ വിഭാഗത്തെ അറിയിക്കുകയായിരുന്നു. തുടർന്ന് രാത്രി എട്ടോടെ അടിയന്തര സുരക്ഷാ സംവിധാനങ്ങൾ ഒരുക്കി.

വിമാനത്താവളത്തിൽ അഗ്നിശമനസേന, ആംബുലൻസ് തുടങ്ങിയ സൗകര്യങ്ങളും എത്തിച്ചിരുന്നു. 8.20ന് 178 യാത്രക്കാരുമായി ദോഹ–കാലിക്കറ്റ് ജെറ്റ് എയർവേയ്സ് സുഗമമായി നിലത്തിറങ്ങി. ഈ വിമാനം 9.40ന് മടങ്ങേണ്ടതായിരുന്നു. ടയറിന്റെ തകരാർ തീർത്ത് വൈകി പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു.