Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെഹ്റു ഗ്രൂപ്പിനെതിരായ പരാതിയിൽ നിന്ന് പിന്നോട്ടില്ല: പരാതിക്കാരൻ

Nehru group of Institutions, Pampady

പാലക്കാട്∙ നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസ് മർദിച്ചെന്നാരോപിച്ചു നൽകിയ പരാതിയിൽ ഉറച്ചു നിൽക്കുന്നതായും മൊഴി മാറ്റില്ലെന്നും ചെർപ്പുളശ്ശേരി സ്വദേശി ഷഹീർ ഷൗക്കത്തലി. ഇതു സംബന്ധിച്ചു ചില കാര്യങ്ങൾ സംസാരിക്കാൻ കോൺഗ്രസ് നേതാവ് കെ. സുധാകരൻ വന്നുവെന്നതു ശരിയാണ്.

എന്താണു സംഭവിച്ചതെന്നും എന്താണു കാര്യമെന്നുമുള്ള വിവരങ്ങൾ അദ്ദേഹം അന്വേഷിച്ചു. പരാതി പിൻവലിച്ച് ഒത്തുതീർപ്പിനില്ലെന്നും ഷൗക്കത്തലി വ്യക്തമാക്കി.