Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ത്രീയുടെ മാനത്തിനു വിലപറയുന്ന മാഫിയാസംഘടനകൾ ആവശ്യമില്ല: വിഎസ്

v-s-achuthananthan

തിരുവനന്തപുരം∙ ഒരു സ്ത്രീയുടെ മാനത്തിനു വിലപറയുന്ന മാഫിയാസംഘടനകൾ കലാമേഖലയിൽ ആവശ്യമില്ലെന്നു മുൻമുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ. ‘അമ്മ’ എന്ന സംഘടന നടനെ സംരക്ഷിക്കാൻ ശ്രമിച്ചു. ജനപ്രതിനിധികളടക്കമുള്ള നേതൃത്വം ആത്മപരിശോധന നടത്തണം. വിവിധ സിനിമാസംഘടനാ ഭാരവാഹികളുടെ സ്വത്തു വിവരം അന്വേഷിക്കണം. സിനിമാമേഖലയിൽ നടക്കുന്ന മാഫിയാ ശൈലിയിലുള്ള പ്രവർത്തനങ്ങൾക്കു പിന്നിലെ വൻസാമ്പത്തിക ബന്ധങ്ങളിലേക്ക് അന്വേഷണം എത്തണം. അവിടെ നടക്കുന്നുവെന്നു പറയപ്പെടുന്ന മയക്കുമരുന്നു വ്യാപാരമടക്കം പുറത്തുകൊണ്ടുവരണമെന്നു വിഎസ് ആവശ്യപ്പെട്ടു.

related stories