Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോഴിക്കുഞ്ഞുങ്ങളുടെ നികുതി അടച്ചോ എന്ന് പരിശോധിക്കുന്നു

chicken

തിരുവനന്തപുരം∙ പൗൾട്രി ഫാമുകളിൽ നിന്നു തമിഴ്നാട്ടിലേക്കു കൊണ്ടുപോയ കോഴികളുടെ കണക്കെടുത്തു കോഴിക്കുഞ്ഞുങ്ങൾ കേരളത്തിലേക്കു കൊണ്ടുവന്നതിനുള്ള നികുതി അടച്ചിട്ടുണ്ടോയെന്നു പരിശോധിക്കാൻ നികുതി വകുപ്പ് തീരുമാനിച്ചു. കൂടുതൽ തോതിൽ കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നവർ കുറഞ്ഞ കണക്കനുസരിച്ചാണു നികുതി അടച്ചിട്ടുള്ളതെന്നാണ് അനുമാനം.

കോഴിവില 87 രൂപയാക്കണമെന്നു സർക്കാർ നിലപാടു സ്വീകരിച്ചതിനെത്തുടർന്നു ഫാമുകളിൽ നിന്നു കൂട്ടത്തോടെ തമിഴ്നാട്ടിലേക്കു കൊണ്ടുപോകുന്നുണ്ട്. ഇങ്ങനെ കൊണ്ടുപോകുന്ന കോഴികളുടെ കണക്കെടുത്ത ശേഷം ആ കണക്കിൽ കോഴിക്കുഞ്ഞുങ്ങളെ കൊണ്ടുവന്നതിനു നികുതി അടച്ചിട്ടുണ്ടോയെന്നാണു പരിശോധിക്കുന്നത്.