Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബസിറങ്ങി റോഡിൽ വഴുതിവീണ വീട്ടമ്മ അതേ ബസിടിച്ചു മരിച്ചു

chandrika ബസിനടിയിൽപെട്ടു മരിച്ച ചന്ദ്രിക

ചക്കരക്കൽ (കണ്ണൂർ) ∙ ബസിൽ നിന്ന് ഇറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വഴുതിവീണ വീട്ടമ്മ അതേ ബസ് തട്ടി മരിച്ചു. പൊതുവാച്ചേരി മേലേക്കണ്ടി കുമാരന്റെ ഭാര്യ ചന്ദ്രികയാണ്(65) മരിച്ചത്.

ചക്കരക്കൽ-തന്നട-കണ്ണൂർ ആശുപത്രി റൂട്ടിലോടുന്ന സ്വകാര്യബസാണു തട്ടിയത്. റോ‍‍ഡിൽ വീണ ഇവരുടെ ദേഹത്ത് ബസിന്റെ പിന്നിലെ ടയർ കയറുകയായിരുന്നു. ഇന്നലെ രാവിലെ 10നു തന്നട ഹാജിമുക്കിലാണ് ദാരുണമായ അപകടം.

പൊതുവാച്ചേരിയിൽ നിന്നു തന്നടയിലെ ബന്ധുവീട്ടിലേക്കു പോവുകയായിരുന്നു. മക്കൾ: ദിനേശൻ (ഓട്ടോഡ്രൈവർ), ദീപ (അഞ്ചരക്കണ്ടി മെഡിക്കൽ കോളജ്). മരുമക്കൾ: ബേബി, മുരളീധരൻ.