Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ: വിമാനം തിരിച്ചുവിട്ടു

കരിപ്പൂർ ∙ ഇന്നലെ രാവിലെ കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങേണ്ട എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു. അബുദാബിയിൽനിന്നുള്ള വിമാനം പുലർച്ചെ 5.30നു കരിപ്പൂരിന്റെ ആകാശ പരിധിയിൽ എത്തിയെങ്കിലും ശക്തമായ മഴമൂലം വൈമാനികനു റൺവേ കാണാനായില്ല. തുടർന്നു ബെംഗളൂരുവിലേക്കു തിരിച്ചുവിട്ടു.

ഈ വിമാനം പിന്നീട് ബെംഗളൂരുവിൽനിന്ന് 180 യാത്രക്കാരുമായി രാവിലെ ഒൻപതരയ്ക്കു കോഴിക്കോട്ടു മടങ്ങിയെത്തി തുടർസർവീസുകൾ നടത്തി.