Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജൻഔഷധി പദ്ധതിയിലും അഴിമതി: ബിജെപിയിൽ ആരോപണം പുകയുന്നു

medical-shop

പാലക്കാട്∙ മെഡ‍ിക്കൽ കേ‍ാളജ് കേ‍ാഴവിവാദം കത്തിനിൽക്കേ പ്രധാനമന്ത്രിയുടെ ജൻ ഔഷധി പദ്ധതി നടത്തിപ്പിലും സംസ്ഥാനത്ത് വ്യാപക ക്രമക്കേട് നടന്നതായുള്ള ആരേ‍ാപണം ബിജെപിക്കുള്ളിൽ പുകയുന്നു. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ജനറൽസെക്രട്ടറിമാരുടെ യേ‍ാഗത്തിൽ വിഷയം ചർച്ചയായേക്കും.

ഒരു ജൻഔഷധി ഷേ‍ാപ്പിന് നാലുലക്ഷം രൂപവരെ 'സംഭാവന" വാങ്ങുന്നതായാണ് ആരേ‍ാപണം. ഇതുസംബന്ധിച്ചു ചിലർ പരാതിയുമായി അടുത്തദിവസം നേതൃത്വത്തെ സമീപിക്കുമെന്നാണ് സൂചന. പദ്ധതിയുടെ സംസ്ഥാന കേ‍ാഒ‍ാർഡിനേറ്റർ അറിയാതെയാണ് ഈ ഇടപാടുകൾ. ഒരു സംസ്ഥാന നേതാവിന്റെ നേതൃത്വത്തിൽ ഏജന്റുമാർ വഴി പണം വാങ്ങുന്നുവെന്നാണ് പരാതി.

വിവിധ പ്രശ്നങ്ങളെ തുടർന്ന് മൂന്നുവർഷം മുൻപ് പാർട്ടിയിൽ നിന്നു മാറ്റിനിർത്തുകയും പിന്നീട് തിരിച്ചെടുത്തവരുമായ ചിലരാണു ഏജന്റുമാരായി പ്രവർത്തിക്കുന്നതെന്നാണ് പാർട്ടിക്കുള്ളിലെ സംസാരം. പാർട്ടിയുടെ മലപ്പുറത്തെ ഒരു ജില്ലാനേതാവിനേ‍ാടു നാലുലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

നാലുമാസം മുൻപ് എറണാകുളത്ത് നടന്ന ആർഎസ്എസ് ഉന്നതതല യേ‍ാഗത്തിൽ ഒരു പ്രചാരകനാണ് ജൻഔഷധി നടത്തിപ്പിലെ ക്രമക്കേട് ആരേ‍ാപണം നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്ന് നടത്തിപ്പ് പദ്ധതി നിരീക്ഷിച്ചു കേന്ദ്രത്തിനു റിപ്പേ‍ാർട്ടു നൽകാൻ സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. ആരേ‍ാപണത്തിന്റെ ഗൗരവം നേരത്തെത്തന്നെ ചില നേതാക്കൾ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും അന്വേഷണം നടത്താൻ തയാറാകാത്തത് സംഘടനക്കുളളിൽ അമർഷം ഉയർത്തിയിട്ടുണ്ട്.

ഈ നേതാവ് ഉൾപ്പെടെ വിവിധ ആരേ‍ാപണവിധേയരേ‍ാടു കാണിക്കുന്ന മൃദുസമീപനം പിന്നീട് സംഘടനയ്ക്ക് ബാധ്യതയാകുമെന്ന് നേതാക്കളിൽ ചിലരും ആർഎസ്എസും മുന്നറിയിപ്പും നൽകിയിരുന്നു. ആരേ‍ാപണങ്ങൾ വിഭാഗീയതയുടെ ഭാഗമാണെന്നു വരുത്തിതീർക്കാനാണ് ഇവരുടെ ശ്രമമെന്നും വിലയിരുത്തലുണ്ടായി. എന്നാൽ കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ആരേ‍ാപണങ്ങൾ ഉയർത്തുന്നത് ഗ്രൂപ്പിസത്തിന്റെ ഭാഗമാണെന്നാണ് മറുപക്ഷത്തിന്റെ നിലപാട്.

ആദ്യഘട്ടത്തിൽ 500 ഷോപ്പുകൾ

ദരിദ്ര ജനവിഭാഗത്തിന് പരമാവധി കുറഞ്ഞവിലയ്ക്ക് മരുന്നുകൾ എത്തിച്ചുനൽകുകയെന്ന ലക്ഷ്യത്തേ‍ാടെയാണ് 2015–ൽപ്രധാനമന്ത്രി ജൻഔഷധി പദ്ധതി ആരംഭിച്ചത്. കേരളത്തിൽ ആദ്യഘട്ടത്തിൽ 500 ഷേ‍ാപ്പുകൾ ആരംഭിക്കാനാണ് നിർദ്ദേശം.

ഷേ‍ാപ്പ് അനുവദിച്ചുകിട്ടാൻ തിരിച്ചുകിട്ടുന്ന ഷെയറും റജിസ്ട്രേഷൻ ഫീസും ഉൾപ്പെടെ 10,000 രൂപയാണ് ചെലവെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.

related stories