Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡി സിനിമാസിന് അനുമതി നൽകിയത് അന്വേഷിക്കും: മന്ത്രി ജലീൽ

01-D-CINEMAS

ആലുവ ∙ നടൻ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ചാലക്കുടി ഡി സിനിമാസിനു നിർമാണാനുമതി നൽകിയതു സംബന്ധിച്ച് അന്വേഷിക്കുമെന്നു മന്ത്രി കെ.ടി. ജലീൽ. കരം അടയ്ക്കാത്ത ഭൂമിയിൽ നിർമാണാനുമതി ലഭിച്ചതെങ്ങനെ എന്നാണ് അന്വേഷിക്കുക.  

ഇതു സംബന്ധിച്ചു തദ്ദേശഭരണ വകുപ്പിൽ പരാതി കിട്ടിയിട്ടില്ല. ഡി സിനിമാസുമായി ബന്ധപ്പെട്ട ഫയലുകൾ ചാലക്കുടി നഗരസഭയിൽ നിന്നു കാണാതായെന്ന ആരോപണത്തെ കുറിച്ചു ചോദിച്ചപ്പോൾ, അന്വേഷണഘട്ടത്തിൽ ഫയലുകൾ കാണാതാവുന്നതു സ്ഥിരം സംഭവമാണെന്നായിരുന്നു മറുപടി.

related stories