Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നേതാക്കളുടെ ഗൾഫ് സന്ദർശനവും പരിശോധിക്കും

BJP

ന്യൂഡൽഹി ∙ കേരളത്തിലെ ബിജെപി ജില്ലാ, മണ്ഡലം തലങ്ങളിൽ വരെ കണക്കില്ലാതെ പണപ്പിരിവു നടത്തുകയാണെന്ന ആക്ഷേപവും കേന്ദ്ര നേതൃത്വം അതീവ ഗൗരവത്തോടെയാണു കാണുന്നത്. മറ്റു പാർട്ടികളെ മാതൃകയാക്കി ബിജെപി നേതാക്കൾ ഗൾഫ് രാജ്യങ്ങളിൽ വൻ പിരിവു നടത്തുന്നതും കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.

പാർട്ടി സംസ്ഥാന നേതാക്കളുടെ ഗൾഫ് സന്ദർശന വിവരങ്ങളും കേന്ദ്ര നേതൃത്വം പരിശോധിക്കുന്നുണ്ട്. കേരളത്തിലെ ബിജെപി നേതാക്കളുടെ പഞ്ചനക്ഷത്ര ജീവിതശൈലിയെ കുറിച്ചും പരാതികൾ കേന്ദ്ര നേതൃത്വത്തിനു ലഭിച്ചിട്ടുണ്ട്. മുഴുവൻ സമയം പ്രവർത്തിക്കുന്ന നേതാക്കൾക്കു മാസം 15,000 രൂപയാണു വേതനം നൽകുന്നതെങ്കിലും ആർഭാടപൂർവമായാണു ജീവിതമെന്നതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.