Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കോട്ടയം ജില്ലയിലെ പെട്രോൾ പമ്പുകൾ ഇന്ന് അടച്ചിടും

petrol

കോട്ടയം ∙ ജില്ലയിലെ രണ്ട് അസോസിയേഷനുകളുടെ നിയന്ത്രണത്തിലുള്ള പെട്രോൾ പമ്പുകൾ ഇന്ന് അടച്ചിടും. രാവിലെ ആറു മുതൽ നാളെ രാവിലെ ആറു വരെയാണു സമരം. ഓയിൽ കമ്പനികൾ ജില്ലയിലെ പമ്പുകളിലേക്കു കൃത്യമായി ലോഡ് എത്തിക്കുന്നില്ലെന്നാരോപിച്ചാണു സമരം.

ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷൻ, പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ എന്നിവയ്ക്കു കീഴിലുള്ള 136 പമ്പുകളാണ് അടയ്ക്കുക. അസോസിയേഷനുകളുടെ കീഴിലല്ലാത്ത സപ്ലൈകോയുടെ ഉൾപ്പെടെയുള്ള എട്ടു പമ്പുകൾ ജില്ലയിൽ തുറന്നു പ്രവർത്തിക്കും.