Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെട്രോൾ പമ്പുകൾക്കെതിരെ എസ്മ: തീരുമാനം എടുക്കേണ്ടതു സർ‌ക്കാർ

petrol-2

കൊച്ചി∙ പെട്രോൾ പമ്പുകൾ അടച്ചിട്ടു സമരം ചെയ്താൽ അവശ്യ സർവീസ് നിയമം (എസ്മ) പ്രയോഗിക്കുന്ന കാര്യം സർക്കാരാണു തീരുമാനിക്കേണ്ടതെന്നു ഹൈക്കോടതി. പൊതുജനത്തിനു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ തുടർച്ചയായി സമരം നടത്തിയാൽ എസ്മ പ്രയോഗിക്കുന്ന കാര്യം കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കു തീരുമാനിക്കാമെന്നു കോടതി പറഞ്ഞു.

കഴിഞ്ഞ പെട്രോൾ പമ്പ് സമരത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂർ ചിറയ്ക്കൽ സ്വദേശി റോഷൻ ജേക്കബ് ഉമ്മൻ സമർപ്പിച്ച ഹർജി തീർപ്പാക്കിയാണു കോടതി നടപടി.

related stories