Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കുകളിൽ വൈറസ് ആക്രമണം

bsnl-logo

കൊല്ലം ∙ രാജ്യത്തെ ബിഎസ്എൻഎൽ ബ്രോഡ്ബാൻഡ് നെറ്റ്‌വർക്കുകളിൽ വൈറസ് ആക്രമണം. ഉപയോക്താക്കളുടെ മോഡത്തിലാണു വൈറസ് ആക്രമണം കണ്ടെത്തിയതെന്നു ബിഎസ്എൻഎൽ വൃത്തങ്ങൾ പറയുന്നു. ഇതേ തുടർന്നു ബ്രോഡ്ബാൻഡ് ഉപയോക്താക്കളോടു പാസ്‌വേഡ് പുനഃക്രമീകരിക്കാൻ ബിഎസ്എൻഎൽ ആവശ്യപ്പെട്ടു. ഈ ആഴ്ച ആദ്യമാണു കുഴപ്പങ്ങൾ കണ്ടെത്തിയത്.

പാസ്‍വേഡ് പുതുക്കാതെ ഉപയോഗിക്കുന്ന മോഡങ്ങളിലാണു പ്രധാനമായും വൈറസ് ബാധ കണ്ടെത്തിയതെന്നു ബിഎസ്എൻഎൽ പറയുന്നു. മോഡം വാങ്ങുമ്പോൾ തന്നെയുള്ള പാസ്‌വേഡ് ആയ ‘അഡ്മിൻ’ മാറ്റാത്ത ഉപയോക്താക്കൾ ഒട്ടേറെയുണ്ടെന്നും ഇവർ ഉപയോഗിക്കുന്ന മോഡത്തിലാണ് പ്രശ്നങ്ങൾ കണ്ടെത്തിയതെന്നുമാണു വിശദീകരണം. എല്ലാ ഉപയോക്താക്കളും മോഡം റീസെറ്റ് ചെയ്തു പാസ്‌വേഡ് മാറ്റണമെന്നാണു നിർദേശം.

ബിഎസ്എൻഎല്ലിന്റെ പ്രധാന നെറ്റ്‌‌‌വർക്കുകളിലോ സെർവറുകളിലോ പ്രശ്നങ്ങൾ ഇല്ലെന്നും അധിക‍ൃതർ വിശദീകരിച്ചു.