Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മലയാളി മാധ്യമപ്രവർത്തകയ്ക്ക് 76,000 ഭീഷണി ട്വീറ്റുകൾ: നാലു പേർക്കെതിരെ കേസ്

Twitter-logo

ചെന്നൈ ∙ സിനിമയെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ മലയാളി മാധ്യമപ്രവർത്തകയ്ക്കെതിരെ ‌ട്വിറ്ററിൽ ഭീഷണി മുഴക്കിയ നാലു പേർക്കെതിരെ പൊലീസ് കേസെടുത്തു.

ദ് ന്യൂസ്മിനിറ്റ് എഡിറ്റർ ധന്യ രാജേന്ദ്രന്റെ പരാതിയിലാണു ചെന്നൈ പൊലീസിന്റെ സൈബർ ക്രൈം വിങ് കേസെടുത്തത്. കഴിഞ്ഞ ദിവസം ചെന്നൈയിലെ വനിതാ മാധ്യമപ്രവ‌ർത്തകർ കമ്മിഷണർ എ.കെ.വിശ്വനാഥനെ കണ്ടു പരാതി നൽകിയിരുന്നു. 

ഷാറൂഖ് ഖാന്റെ പുതിയ ചിത്രത്തെ നടൻ വിജയിയുടെ പഴയ സിനിമയോട് താരതമ്യപ്പെടുത്തി ധന്യ പോസ്റ്റ് ചെയ്ത ട്വീറ്റോടെയാണു വിവാദങ്ങളുടെ തുടക്കം.

ഇതിനു പിന്നാലെ വിജയ് ആരാധകരെന്ന് അവകാശപ്പെടുന്ന ചിലർ സമൂഹ മാധ്യമങ്ങൾ വഴി ധന്യയ്ക്കെതിരെ അസഭ്യവർഷവുമായി രംഗത്തെത്തുകയായിരുന്നു. വധഭീഷണിയും മാനഭംഗഭീഷണിയും ഉൾപ്പെടെ 76,000 ട്വീറ്റുകളാണ് ഇവര്‍ ധന്യയ്ക്ക് എതിരെ പോസ്റ്റ് ചെയ്തത്.