Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഴവൂരിന്റെ മരണം:ഡിജിപിക്ക് പരാതി കൈമാറി

തിരുവനന്തപുരം∙ എൻസിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂർ വിജയന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന പരാതി മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്കു കൈമാറി. 

ഉഴവൂർ വിജയന്റെ മരണത്തിനിടയാക്കിയ സാഹചര്യം സമഗ്രമായി അന്വേഷിക്കണമെന്ന എൻസിപി കോട്ടയം ജില്ലാ കമ്മിറ്റിയുടെ പരാതിയാണു ഡിജിപിക്കു കൈമാറിയത്. ഉഴവൂരിനു പാർട്ടിയിൽ ശത്രുക്കൾ ഉണ്ടായിരുന്നുവെന്നു ജില്ലാ പ്രസിഡന്റ് ടി.വി.ബേബി പരാതിയിൽ ചൂണ്ടിക്കാട്ടി.

ഉഴവൂരിന്റെ കുടുംബാംഗങ്ങളും മുഖ്യമന്ത്രിയെ കണ്ടിരുന്നു. അന്വേഷണം ആവശ്യപ്പെട്ട് ആലപ്പുഴ വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗം റോജോ ജോസഫും മുഖ്യമന്ത്രി, ഡിജിപി, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ എന്നിവർക്കു പരാതി നൽകി.

related stories