Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉഴവൂർ വിജയന്റെ മരണത്തെക്കുറിച്ച് അന്വേഷണം തുടങ്ങി

Uzhavoor-Vijayan-2

തിരുവനന്തപുരം∙ എൻസിപി നേതാവ് ഉഴവൂർ വിജയന്റെ മരണത്തെക്കുറിച്ചു ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഐജി: എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരനായ പായിച്ചറ നവാസിന്റെ മൊഴി രേഖപ്പെടുത്തി. മരണത്തിൽ ദുരൂഹതയുണ്ടെന്നും എൻസിപി നേതാവും അഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ ചെയർമാനുമായ സുൽഫിക്കർ മയൂരിക്കെതിരെ കേസ് എടുത്ത് അന്വേഷിക്കണമെന്നുമാണു പരാതിയിലെ ആവശ്യം.

ഡിജിപിക്കു നൽകിയ പരാതി പ്രാഥമിക അന്വേഷണത്തിനായി ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു. മരിക്കുന്നതിനു കുറച്ചുദിവസം മുൻപ് ഉഴവൂർ വിജയനും സുൽഫിക്കറും തമ്മിൽ എംഎൽഎ ഹോസ്റ്റലിൽ സംസാരിച്ചതുൾപ്പെടെ ചില തെളിവുകൾ ക്രൈംബ്രാഞ്ചിനു കൈമാറിയതായി പരാതിക്കാരൻ അറിയിച്ചു.

related stories