Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അതിരപ്പിള്ളി: അഭിപ്രായ ഐക്യമില്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കുമെന്ന് മന്ത്രി രാജു

k-raju-07

തിരുവനന്തപുരം∙ അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുടെ കാര്യത്തിൽ അഭിപ്രായ ഐക്യത്തിലെത്താൻ സാധിക്കുന്നില്ലെങ്കിൽ പദ്ധതി ഉപേക്ഷിക്കേണ്ടിവരുമെന്നു വനം മന്ത്രി കെ.രാജു. സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഇതേക്കുറിച്ചു ഭരണപക്ഷത്തും പ്രതിപക്ഷത്തും വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഈ സാഹചര്യത്തിൽ അഭിപ്രായ ഐക്യം ഉണ്ടാക്കി മുന്നോട്ടുപോകേണ്ടി വരും. അത് ഉണ്ടാകുന്നില്ലെങ്കിൽ പദ്ധതി വേണ്ടെന്നു വയ്ക്കേണ്ടി വരും.

ഇപ്പോഴത്തെ സർക്കാർ വന്നശേഷം പാൽ ഉൽപാദനം 17% വർധിച്ചുവെന്നും ഇനി 13% കൂടി വർധിച്ചാൽ പാലിന്റെ കാര്യത്തിൽ സംസ്ഥാനം സ്വയം പര്യാപ്തത നേടുമെന്നും മന്ത്രി അറിയിച്ചു. കൊല്ലം കുരിയോട്ടുമല ഹൈടെക് ഡെയറി ഫാമിന്റെ ഉദ്ഘാടനം ഇന്നു നടക്കും. അവിടത്തെ പാൽ ഉൽപാദനം 1000 ലീറ്ററിൽ നിന്ന് 5000 ആയി ഉയർത്തും.