Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പി.സി.ജോർജിനെതിരെ വനിതാ കമ്മിഷനിൽ നടിയുടെ പരാതി

PC George

തൃശൂർ ∙ പി.സി.ജോർജ് തനിക്കെതിരെ പരസ്യമായി നടത്തുന്ന പ്രചാരണത്തിനെതിരെ, ആക്രമിക്കപ്പെട്ട നടി വനിതാ കമ്മിഷൻ അധ്യക്ഷ എം.സി. ജോസഫൈനോടു പരാതി പറഞ്ഞു. നടിയെക്കണ്ടു മൊഴിയെടുക്കാനെത്തിയതായിരുന്നു ജോസഫൈൻ. 

സാമൂഹികവിരുദ്ധനായ ഒരാൾ നടത്തിയ അക്രമം പോലെത്തന്നെയാണു ജോർജിന്റെ പരാമർശങ്ങളെന്നും അവർ പറഞ്ഞു.

എന്തു വൃത്തികേടും വിളിച്ചു പറയാമെന്ന നിലപാട് നിയമത്തിലൂടെയും സമൂഹത്തിന്റെ നിലപാടിലൂടെയും അവസാനിപ്പിക്കണമെന്നും ഇത്തരം ആളുകളാണു സ്ത്രീകളുടെ ശത്രുക്കളെന്നും നടി പറഞ്ഞു. നടിക്കു പൂർണസംരക്ഷണം വനിതാ കമ്മിഷൻ ഉറപ്പു നൽകി.