Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സിപിഐ സംസ്ഥാന സമ്മേളനം മാർച്ചിൽ മലപ്പുറത്ത്

CPI rally

തിരുവനന്തപുരം∙ ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിനു മുന്നോടിയായി സിപിഐയുടെ സംസ്ഥാന സമ്മേളനം മാർച്ച് ഒന്നു മുതൽ നാലു വരെ മലപ്പുറത്ത്. വേദിയായി മലപ്പുറം നേരത്തേ തീരുമാനിച്ചിരുന്നുവെങ്കിലും തീയതിയിൽ ധാരണയായിരുന്നില്ല.

ജില്ലാ സമ്മേളനങ്ങൾ ഡിസംബർ 16നു തുടങ്ങാനും സംസ്ഥാന എക്സിക്യൂട്ടീവ് തീരുമാനിച്ചു. നാളെ ചേരുന്ന പാർട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ നിർദേശംകൂടി കണക്കിലെടുത്താവും കൊല്ലത്തു പാർട്ടി കോൺഗ്രസിന്റെ തീയതി നിശ്ചയിക്കുക. 

മലപ്പുറത്തു ഡിസംബർ 16, 17 തീയതികളിലായാണ് ആദ്യ ജില്ലാ സമ്മേളനം. ഫെബ്രുവരി 16, 17, 18 തീയതികളിലായി ആലപ്പുഴയിലാണ് അവസാന ജില്ലാ സമ്മേളനം.

സംയുക്ത കർഷകസമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന നാലു മേഖലാ ജാഥകളും തുടർന്നു സെപ്റ്റംബർ 25നു നടത്തുന്ന രാജ്ഭവൻ മാർച്ചും ജില്ലാ കേന്ദ്രത്തിലേക്കുള്ള മാർച്ചും കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിനെതിരെ സംയുക്ത ട്രേഡ് യൂണിയൻ സമിതിയുടെ സെപ്റ്റംബർ 13നു നടത്തുന്ന രാജ്ഭവൻ മാർച്ചും വിജയിപ്പിക്കാനും തീരുമാനിച്ചു. 

എക്സിക്യൂട്ടീവ് യോഗത്തിൽ കമലാ സദാനന്ദൻ അധ്യക്ഷത വഹിച്ചു. ജില്ലാ സമ്മേളന തീയതികൾ: കോഴിക്കോട്: ജനുവരി അ‍ഞ്ച്, ആറ്, ഏഴ്.

പത്തനംതിട്ട: ഏഴ്, എട്ട്, ഒൻപത്, തൃശൂർ: 19, 20, 21. തിരുവനന്തപുരം: 21, 22, 23. കൊല്ലം: 29, 30, 31. എറണാകുളം: ഫെബ്രുവരി രണ്ട്, മൂന്ന്, നാല്. പാലക്കാട്: നാല്, അഞ്ച്, ആറ്. വയനാട്: ഏഴ്, എട്ട്, ഒൻ‌പത്. കണ്ണൂർ: ഒൻപത്, 10, 11. കാസർകോട്: 11, 12, 13. ഇടുക്കി: 11, 12, 13, 14. കോട്ടയം: 14, 15, 16.