Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി ശൈലജ രാജിവയ്ക്കണം: കുമ്മനം

Kummanam

തിരുവനന്തപുരം∙ മെഡിക്കൽ വിദ്യാഭ്യാസ രംഗം കുട്ടിച്ചോറാക്കിയ മന്ത്രി കെ.കെ.ശൈലജ രാജിവയ്ക്കണമെന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. ആരോഗ്യവിദ്യാഭ്യാസ മേഖല സ്വകാര്യ മുതലാളിമാർക്കു തീറെഴുതിയ മന്ത്രിയെ കടുത്ത ഭാഷയിലാണു ഹൈക്കോടതി വിമർശിച്ചത്. മുതലാളിമാരുടെ കയ്യിലെ കളിപ്പാവ എന്ന ഹൈക്കോടതി വിശേഷണം പോലും പ്രശംസയായി കണക്കാക്കുന്ന മന്ത്രിയുടെ നിലപാട് വിചിത്രമാണ്. ബാലാവകാശ കമ്മിഷൻ അംഗമായി സ്വന്തക്കാരനെ തിരുകിക്കയറ്റി പ്രതിക്കൂട്ടിലായി മുഖം നഷ്ടമായ മന്ത്രിക്കു കിട്ടിയ കനത്ത പ്രഹരമാണു ഹൈക്കോടതി വിധിയെന്നും കുമ്മനം പറഞ്ഞു.