Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഎച്ച്ആർഡബ്ല്യുഎസ് എംഡി: മന്ത്രിയുടെ പരാമർശം തെറ്റെന്ന് ചെന്നിത്തല

Ramesh Chennithala

തിരുവനന്തപുരം ∙ സംസ്ഥാന സർക്കാരിനു കീഴിലെ കെഎച്ച്ആർഡബ്ല്യുഎസ് മാനേജിങ് ഡയറക്ടറുടെ നിയമനവുമായി ബന്ധപ്പെട്ട് താൻ പുറത്തുവിട്ട രേഖ വ്യാജമാണെന്ന മന്ത്രി കെ.കെ.ശൈലജയുടെ പരാമർശം തെറ്റെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖയുടെ മാർജിനിൽ ഈ ഫയൽ കാബിനറ്റിൽ പോവുകയോ, മുഖ്യമന്ത്രി കാണുകയോ ചെയ്‌തിട്ടില്ലെന്നു രേഖ ലഭിച്ചയാൾ എഴുതിയിരുന്നു.

കേവലം വിഷയ വ്യക്തതയ്ക്കു വേണ്ടി മാത്രം എഴുതിയതാണത്. ഈ ചെറിയ സാങ്കേതികത്വത്തിൽ പിടിച്ചുതൂങ്ങി തനിക്കു പറ്റിയ പിഴവിൽ നിന്ന് ഒളിച്ചോടാനാണു മന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. തന്റെ ലെറ്റർ ഹെഡിൽ ഇന്നയാളെ എംഡിയായി നിയമിക്കണമെന്നു മന്ത്രി ശൈലജ എഴുതി നൽകുകയായിരുന്നു. ഈ പോസ്റ്റിലേക്ക് അപേക്ഷ ക്ഷണിക്കുകയോ, നിയമനത്തിനു വിജിലൻസിന്റെ ക്ലിയറൻസ് വാങ്ങുകയോ ചെയ്തിരുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.

related stories