Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വർഗീയശക്തികളുടെ വളർച്ച കണ്ടില്ലെന്ന് നടിക്കാനാവില്ല: ബിനോയ് വിശ്വം

Binoy Viswam

പട്‌ന∙ വർഗീയ ശക്‌തികളുടെ വളർച്ച കണ്ടില്ലെന്നു നടിച്ചു മുന്നോട്ടുപോകാനാവില്ലെന്നു സിപിഐ ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം ബിനോയ് വിശ്വം. രാഷ്‌ട്രീയ ജനതാദൾ (ആർജെഡി) പട്‌നയിൽ സംഘടിപ്പിച്ച മഹാറാലിയിൽ സിപിഐ പങ്കെടുത്തത് ഈ പശ്‌ചാത്തലത്തിലാണെന്ന് അദ്ദേഹം പറഞ്ഞു.

‘ബിജെപിയെ തുരത്തൂ, രാജ്യത്തെ രക്ഷിക്കൂ’ എന്ന മുദ്രാവാക്യമുയർത്തി ആർജെഡി നടത്തിയ റാലിയിൽ പങ്കെടുക്കാനുള്ള ക്ഷണം സിപിഐ സ്വീകരിച്ചതു വിശദമായ ചർച്ചകൾക്കു ശേഷമാണെന്നും അദ്ദേഹം പറഞ്ഞു.