Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ കനത്തു; ഈ വർഷം കുറവുണ്ടാകില്ലെന്ന് പ്രതീക്ഷ

Rain in Trivandrum

തിരുവനന്തപുരം ∙ വയനാട് ഒഴികെയുള്ള ജില്ലകളിൽ മഴ കനത്തതോടെ ഇൗ വർഷം സംസ്ഥാനത്തു മഴക്കുറവുണ്ടാകില്ലെന്നു പ്രതീക്ഷ. 19% മഴക്കുറവാണ് ഇപ്പോഴുള്ളത്. ഓഗസ്റ്റ് 10 വരെ 29% കുറവു രേഖപ്പെടുത്തിയിരുന്നതിൽ നിന്നു സ്ഥിതി ഏറെ മെച്ചപ്പെട്ടു. ഇന്നലെ സംസ്ഥാനവ്യാപകമായി ലഭിച്ച കനത്ത മഴ, വരുന്ന രണ്ടു ദിവസം കൂടി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നുണ്ട്.

ഇടിയോടു കൂടിയ മഴ ശക്തിപ്പെടുന്നതോടെ ഇപ്പോഴുള്ള 19% മഴക്കുറവും നികത്തപ്പെടുമെന്നാണു പ്രതീക്ഷ. തലസ്ഥാനത്ത് ഇന്നലെ രണ്ടു മണിക്കൂർ പെയ്തപ്പോൾ ഒൻപതു സെന്റീമീറ്റർ മഴയാണു ലഭിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലും മഴ ശക്തമായി. 48% മാത്രം ലഭിച്ച വയനാട്ടിലാണ് ഏറ്റവും മഴക്കുറവ്.