Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെൻകുമാറിനെതിരെ കേസെടുക്കണമെന്ന ഹർജിയിൽ 14ന് വിധി

T.P. Senkumar

തിരുവനന്തപുരം∙ മുൻ ഡിജിപി ടി.പി.സെൻകുമാർ അധികാര ദുർവിനിയോഗം നടത്തിയെന്ന ആരോപണം കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്ന ഹർജിയിൽ വിജിലൻസ് കോടതി 14നു വിധി പറയും. ഇരു ഭാഗത്തിന്റെയും വാദം പൂർത്തിയായിരുന്നു. ഓണ അവധി കഴിഞ്ഞു കോടതിയിലെ സ്റ്റെനോഗ്രഫർ അവധിയിൽ ആയതിനാലാണു വിധി പറയുന്നതു മാറ്റുന്നതെന്നു കോടതി പറഞ്ഞു. പൊലീസിലെ ഉന്നത അധികാര സ്ഥാനങ്ങൾ ഉപയോഗിച്ചു പല കേസുകളിലും ഇടപെടൽ നടത്തി എന്നാണു ഹർജിയിലെ ആരോപണം.