Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിലെ ജാതി–മത സൗഹാർദം തകർക്കാൻ ശ്രമം: മുഖ്യമന്ത്രി

pinarayi

കല്യാശ്ശേരി (കണ്ണൂർ) ∙ പുരോഗമനപരമായി ചിന്തിക്കുന്നവർ പോലും മൃത്യുഞ്ജയമന്ത്രം ഉരുവിടണമെന്നു പറയാൻ കേരളത്തിലും ആളുകളുണ്ടായെന്നതു നമ്മൾ ഏറെ ശ്രദ്ധിക്കേണ്ടതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ‘എങ്ങോട്ടാണ് ഇത്തരം ആളുകൾ നയിക്കുന്നത് എന്നു നമ്മൾ കരുതലോടെയിരിക്കണം. ഇത്തരം പ്രവണതകൾ നമ്മുടെ നാടിന്റെ അന്തരീക്ഷം മാറ്റിമറിക്കും. ഇവിടത്തെ ജാതി–മത സൗഹാർദം തകർക്കാനുള്ള ശ്രമമാണിത്; പിണറായി വിജയൻ പറഞ്ഞു. നിയമസഭാ വജ്രജൂബിലിയുടെ ഭാഗമായി നായനാർ സ്‌മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

related stories