Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചിക്കമഗളൂരു അപകടം: മെറിന്റെ സംസ്കാരം നാളെ

merin-sebastian മെറിൻ സെബാസ്റ്റ്യൻ

കോട്ടയം ∙ കർണാടക ചിക്കമഗളൂരുവിൽ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച, അമൽജ്യോതി എൻജിനീയറിങ് കോളജ് വിദ്യാർഥിയും മുണ്ടക്കയം വരിക്കാനി വളയത്തിൽ ദേവസ്യാ കുരുവിളയുടെ മകളുമായ മെറിൻ സെബാസ്റ്റ്യന്റെ മൃതദേഹം ഇന്നു മൂന്നിനു കോളജിൽ പൊതുദർശനത്തിനു വയ്ക്കും. അഞ്ചുമണിയോടെ മൃതദേഹം വരിക്കാനിയിലെ വസതിയിൽ എത്തിക്കും. നാളെ രാവിലെ 10നു വീട്ടിൽ ആരംഭിക്കുന്ന സംസ്കാര ശുശ്രൂഷകൾക്കു മാർ ജോസഫ് പുളിക്കലും തുടർന്നു വ്യാകുലമാതാ ഫൊറോനാ പള്ളിയിലെ ശുശ്രൂഷകൾക്കു മാർ മാത്യു അറയ്ക്കലും പിതൃസഹോദരൻ ഫാ. തോമസ് വളയത്തിലും നേതൃത്വം നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.