Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപിനു വേണ്ടിയും ചോദ്യങ്ങൾ ഉണ്ടാകണം: സെബാസ്റ്റ്യൻ പോൾ

dileep-sebastian-paul

കൊച്ചി ∙ കേസിൽപെട്ട നടൻ ദിലീപിന് അനുകൂലമായി സംസാരിക്കുന്നതിൽ തെറ്റില്ലെന്നു സെബാസ്റ്റ്യൻ പോൾ. സഹാനുഭൂതി കുറ്റമല്ലെന്നും ദിലീപിനു വേണ്ടിയും ചോദ്യങ്ങളുണ്ടാവണമെന്നും അഭിപ്രായപ്പെട്ട അദ്ദേഹം, വിചാരണത്തടവുകാരനായി തുടരുന്ന അബ്ദുൽനാസർ മഅദനിയുടെ അനുഭവങ്ങളും ഓൺലൈൻ മാധ്യമത്തിലെ ലേഖനത്തിൽ പരാമർശിക്കുന്നു.

കേസിൽ ഗൂഢാലോചനയില്ലെന്ന മുഖ്യമന്ത്രിയുടെ ആദ്യപരാമർശം ചൂണ്ടിക്കാട്ടിയ സെബാസ്റ്റ്യൻ പോൾ, ഗൂഢാലോചനയുണ്ടെന്നു നടി മഞ്ജു വാരിയർ പറഞ്ഞതിന്റെ അടിസ്ഥാനമെന്താണെന്നും ചോദിക്കുന്നു. ഇരയോടുള്ള സഹാനുഭൂതി പ്രതിയോടുള്ള വിദ്വേഷത്തിനു കാരണമാവേണ്ടതില്ലെന്ന ലേഖനത്തിലെ പരാമർശം സമൂഹമാധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു.