Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേന്ദ്ര നടപടി വകതിരിവില്ലാത്തത്: മുഖ്യമന്ത്രി

Pinarayi Vijayan

തലശ്ശേരി∙ മന്ത്രി കടകംപള്ളി സുരേന്ദ്രനു ചൈനയിൽ ടൂറിസം സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അനുമതി നിഷേധിച്ച കേന്ദ്ര സർക്കാർ നടപടി വകതിരിവില്ലാത്തതാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ത്യയിൽ നിന്നു ക്ഷണം ലഭിച്ച ഏക സംസ്ഥാനം കേരളമാണ്. ആരെയെങ്കിലും മണിയടിച്ചോ ശുപാർശ നടത്തിയോ നേടിയതല്ല. എന്നാൽ ഞങ്ങൾ ഇത് അംഗീകരിക്കില്ല എന്ന നിലപാടാണു കേന്ദ്രത്തിന്; മുഖ്യമന്ത്രി പറഞ്ഞു.

related stories