Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫാ. ടോമിന്റെ മോചനം ഒട്ടേറെപ്പേരുടെ നിരന്തര പരിശ്രമഫലം: കണ്ണന്താനം

Alphons Kannanthanam

ന്യൂഡൽഹി ∙ പല സർക്കാരുകളും വിവിധ സംഘടനകളും ചേർന്ന് നിരന്തരമായി നടത്തിയ പരിശ്രമത്തിന്റെ ഫലമായാണ് ഫാ. ടോം ഉഴുന്നാലിലിനെ മോചിപ്പിക്കാനായതെന്ന് കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനും അദ്ദേഹം നന്ദി രേഖപ്പെടുത്തി.

യെമനിൽ ഫലപ്രദമായ സർക്കാരില്ല. അവിടെ ഇന്ത്യയ്ക്ക് എംബസിയും ഇല്ല. ലക്ഷ്യം നേടാനായി വളരെ വിവേചനപൂർവവും സങ്കീർണവുമായ നയതന്ത്രമാണു കേന്ദ്രസർക്കാരിനു പ്രയോഗിക്കേണ്ടി വന്നത്. ഫാ. ഉഴുന്നാലിലിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി രണ്ടു തവണ കേരളത്തിലെ കർദിനാൾമാരെ പ്രധാനമന്ത്രിയുടെ സമീപത്തേക്കു താൻ കൊണ്ടുപോയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നു ദിവസം മുൻപ് വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെയും കണ്ടിരുന്നു. ഒമാനിലെയും സൗദി അറേബ്യയിലെയും സർക്കാരുകൾ നൽകിയ സഹകരണത്തിനും കേന്ദ്രമന്ത്രി നന്ദി പറഞ്ഞു.